ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസ്; ഓഫീസിലും വീട്ടിലുമടക്കം 15 കേന്ദ്രങ്ങളില്‍ സി.ബി. ഐ റെയ്ഡ്
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ്. പുതിയ അഴിമതി കേസിലാണ് റെയ്ഡ് നടക്കുന്നത്. ബീഹാറിലും ഡല്‍ഹിയിലുമായി 15 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ് പുറത്ത് വന്നിരിക്കുന്നത്. റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. […]