National News

ജോലിക്ക് പകരം ഭൂമി അഴിമതി കേസ്; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി ലാലു പ്രസാദ് യാദവ്

  • 29th January 2024
  • 0 Comments

ജോലിക്ക് പകരം ഭൂമി അഴിമതി കേസിൽ ഇ ഡി ക്ക് മുന്നിൽ ഹാജരായി രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്.മൂത്ത മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയോടൊപ്പം ഇന്ന് രാവിലെ 11 മണിയോടെ പട്നയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ഹാജരായത്.ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. അതേസമയം മകൻ തേജസ്വി യാദവ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 മണിയോടെയാണ് റാബ്രി വസതിയിൽ നിന്ന് ലാലു ഇഡി […]

National News

അന്വേഷണ സംഘം അച്ഛനെ പീഡിപ്പിക്കുന്നു; ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യുന്നതിനെതിരെ മകൾ രോഹിണി

  • 7th March 2023
  • 0 Comments

ഭൂമി കുംഭകോണ കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സി ബി ഐ ചോദ്യം ചെയ്യുന്നതിനെതിരെ മകൾ രോഹിണി ആചാര്യ രംഗത്ത്. അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ ആരെയും വെറുതെ വിടില്ലെന്ന് രോഹിണി മുന്നറിയിപ്പ് നൽകി. സി ബി ഐ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യാൻ തുടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് പ്രതികരണവുമായി രോഹിണി എത്തിയത്. അന്വേഷണ സംഘം തന്റെ അച്ഛനെ നിരന്തരം പീഡിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 74 കാരനായ നേതാവിന് ഇപ്പോളും 74കാരനായ നേതാവിന് […]

National News

രോഹിണി ഉത്തമയായ മകൾ;ലാലു പ്രസാദ് യാദവിന്റെ മകളെ അഭിനന്ദിച്ച് ​ഗിരിരാജ് സിം​ഗ്

  • 6th December 2022
  • 0 Comments

ആര്‍.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകള്‍ രോഹിണി ആചാര്യയെ അഭിനന്ദിച്ച് ബി.ജെ.പി. നേതാവ് ഗിരിരാജ് സിങ്. “രോഹിണി ആചാര്യ ഉത്തമ മകളാണ്. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ഭാവി തലമുറകൾക്ക് നിങ്ങൾ മാതൃകയാണ്,” സിംഗ് ട്വീറ്റ് ചെയ്തു. ലാലു യാദവിന്റെ മൂത്തമകൾ മിസാ ഭാരതി ശസ്ത്രക്രിയക്ക് ശേഷമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച സിംഗപ്പുറിലെ ആശുപത്രിയിലായിരുന്നു ലാലുവിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലാലുവും വൃക്കദാതാവായ രോഹിണിയും […]

National

‘2024ൽ ബിജെപിയെ വേരോടെ പിഴുതെറിയണം’; സോണിയ-ലാലു-നിതീഷ് കൂടികാഴ്ച്ച ഇന്ന് ഡൽഹിയിൽ വെച്ച് നടക്കും

  • 25th September 2022
  • 0 Comments

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുള്ള സോണിയ-ലാലുപ്രസാദ്- നിതീഷ് കുമാർ കൂടികാഴ്ച്ച ഇന്ന് നടക്കും. ഡൽഹിയിൽ വെച്ചാണ് കൂടികാഴ്ച്ച. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ്, ആർജെഡി, ജെഡിയു പാർട്ടികളുടെ കൂടികാഴ്ച്ച നടക്കുന്നത് എന്ന പ്രസക്തി കൂടിയുണ്ട്. ഇന്ത്യൻ നാഷണൽ ലോക്ദൾ സ്ഥാപകൻ ചൗദരി ദേവി ലാലിന്റെ ജന്മദിനാഘോഷ റാലിയിൽ പങ്കെടുക്കാനെത്തുന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇതിന് ശേഷമായിരിക്കും സോണിയയെ കാണുക. സോണിയാ ഗാന്ധിയുമായി ഇരുവരും നടത്തുന്ന കൂടികാഴ്ച്ചയെക്കുറിച്ച് ലാലു […]

National News

കാലിത്തീറ്റ കുംഭകോണം;അഞ്ചാമത്തെ കേസിലും ലാലു കുറ്റക്കാരന്‍

  • 15th February 2022
  • 0 Comments

കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ മുഖ്യപ്രതിയായ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി .ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പിൽ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ആദ്യത്തെ നാല് കേസുകളിൽ തടവ് ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര […]

National News

ആരോഗ്യനില ഗുരുതരം; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും

  • 23rd January 2021
  • 0 Comments

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളയാതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസിലേക്ക് മാറ്റും. ആര്‍.ജെ.ഡി നേതാവും മകനുമായ തേജസ്വി യാദവും കുടുംബവും റാഞ്ചിയിലെത്തി. അധികൃതര്‍ ലാലുവിനെ എയിംസിലേക്ക് മാറ്റുമ്പോള്‍ കുടുംബവും അനുഗമിക്കുമെന്നാണ് വിവരം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു. ജയിലിലെ ഡോക്ടര്‍മാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എയിംസിലേക്ക് മാറ്റാനുള്ള തീരുമാനം. ജയില്‍ അധികൃതര്‍ ഇതിനായി കീഴ്‌ക്കോടതിയില്‍ അനുമതി തേടി. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിച്ചതായും പിതാവിന് മികച്ച ചികിത്സ നല്‍കണമെന്ന് […]

National News

ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധയെന്ന് കണ്ടെത്തല്‍

  • 22nd January 2021
  • 0 Comments

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നില വഷളായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പേടിക്കാനൊന്നുമില്ലെന്ന് റിംസ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ട്. അതിനായി ചികിത്സ നടക്കുന്നുണ്ട്. അദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ആര്‍ടി- പിസിആര്‍ […]

ലാലുപ്രസാദ് യാദവിന്റെ നില ഗുരുതരം

  • 12th December 2020
  • 0 Comments

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ‘ലാലു പ്രസാദ് യാദവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും വഷളാകും. പ്രവചിക്കാന്‍ പ്രയാസമാണ്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്’, ലാലുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദ് പറഞ്ഞു. ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 വാണ് […]

ദുംക ട്രഷറി തട്ടിപ്പ് കേസില്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 11ന് കോടതി വാദം കേള്‍ക്കും

  • 27th November 2020
  • 0 Comments

കാലിത്തീറ്റ അഴിമതിക്കേസിലെ ദുംക ട്രഷറി തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ ഡിസംബര്‍ 11ന് ജാര്‍ഖണ്ഡ് കോടതി വാദം കേള്‍ക്കും. ചൈബാസ ട്രഷറി കേസില്‍ ലാലുവിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ദുംക ട്രഷറി കേസില്‍ ജാമ്യം ലഭിച്ചിരുന്നില്ല. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കീഴ്ക്കോടതിയില്‍ നിന്ന് കൊണ്ടുവന്ന് വാദങ്ങള്‍ക്ക് മുമ്പ് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ലാലുവിന്റെ അഭിഭാഷകന്‍ പ്രഭാ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച റാഞ്ചിയിലെ കെല്ലി ബംഗ്ലാവില്‍ നിന്ന് ലാലുവിനെ രാജേന്ദ്ര […]

error: Protected Content !!