ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെതിരെ ഹര്‍ജി; വിശദീകരണം തേടി ഹൈക്കോടതി
ഈ വര്‍ഷത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പുരസ്‌കാരം റദ്ദാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. അത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണാണെന്നും അതിന് പുരസ്‌കാരം നല്‍കുന്നതു തടയണമെന്നും ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ദേശവിരുദ്ധമായ ചിത്രങ്ങള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കുന്ന അക്കാദമിയുടെ ഗവേണിംഗ് സമിതിയെ പുറത്താക്കണമെന്നും പുരസ്‌കാര നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ട്ടൂണിനെതിരെ രൂക്ഷ […]
