National

ലൈംഗിക അക്രമ പരാതി; മുന്‍ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍

  • 20th September 2019
  • 0 Comments

ലഖ്നൗ: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ ലൈംഗിക അക്രമ പരാതിയില്‍ അറസ്റ്റ് ചെയ്തു. നിയമവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പ്രത്യേക അന്വേഷണസംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. വര്‍ഷത്തോളം ചിന്മയാനന്ദ് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥി പഠിക്കുന്ന കോളേജിന്റെ ഡയറക്ടറാണ് സ്വാമി ചിന്മയാനന്ദ്. നേരത്തെ യു.പി പൊലീസ് പരാതി സ്വീകരിക്കതതിനെ തുടര്‍ന്നാണ് ദല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.

error: Protected Content !!