ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊന്ന കേസ്;ആശിഷ് മിശ്ര വീണ്ടും ജയിലിലേക്ക്,ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ നിര്‍ദേശം
ലഖിംപുര്‍ ഖേരിയില്‍ കർഷക സമരത്തിനിടെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറയുന്നത്.ഇരകളുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. അനാവശ്യമായ തിടുക്കവും പരിഗണനകളും നല്‍കിയാണ് […]