കരിപ്പൂരിൽ സ്വർണ്ണ വേട്ട; ഒരുകോടി രൂപയുടെ സ്വർണ്ണവുമായി യുവതി പിടിയിൽ
കരിപ്പൂർ എയർപോർട്ടിൽ ഒരു കോടി രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വാദേശിനി പിടിയിൽ. നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്ന് കരിപ്പൂരെത്തിയ യുവതി വസ്ത്രത്തിന്റെ അടിയിൽ വെച്ചാണ് സ്വർണം കടത്തിയത്. യുവതി സ്വർണ്ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് വിഭാഗം ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണ്ണം കടത്തിയ വിവരം ഇവര്‍ കസ്റ്റംസിനോട് സമ്മതിച്ചിരുന്നില്ല. ലഗേജ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ കസ്റ്റംസിന് സാധിച്ചില്ല.തുടർന്ന് നടത്തിയ വിശദമായ ദേഹ പരിശോധനയിലാണ് […]
