National News

ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു

ജമ്മു കശ്മീരിലെ ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. 19 സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കു പോകും വഴി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഒന്‍പതിനാണു സംഭവം. പര്‍താപൂറില്‍ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തോയ്‌സില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. റോഡില്‍ നിന്ന് 50-60 […]

National

പ്രധാനമന്ത്രി ലഡാക്ക് തലസ്ഥാനമായ ലേ യിലെത്തി; സന്ദര്‍ശനം മുന്‍കൂര്‍ പ്രഖ്യാപിക്കാതെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേ യിലെത്തി. ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ ലഡാക്കിലെത്തിയത്. അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘര്‍ഷത്തില്‍ പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം.നരവനെ […]

National

കാശ്മീരും ലഡാക്കും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കണമെന്ന് അമിത് ഷാ

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിന് പിന്നാലെ കാശ്മീര്‍ രണ്ടായി വിഭജിക്കണം എന്ന ശുപാര്‍ശമുമായി അമിത് ഷാ. കാശ്മീര്‍ എന്നും ലഡാക്ക് എന്നുമുള്ള രണ്ട് പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളാക്കണമെന്നാണ് അമിത് ഷാ രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ലഡാക്കിലെ ജനങ്ങള്‍ ഏറെനാളായി ആവശ്യപ്പെടുന്ന ഒന്നാണിതെന്നും ഷാ പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത […]

error: Protected Content !!