സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കോഴിക്കോട്
സൗരോര്‍ജ പദ്ധതി ഉദ്ഘാടനം 12ന് മുഖ്യമന്ത്രി നിര്‍വഹിക്കും ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച സൗരോര്‍ജ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനുവരി 12ന് ഉച്ചക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ മാരായ എ. പ്രദീപ് കുമാര്‍, എം.കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.സൗരോര്‍ജ പദ്ധതിയിലൂടെ സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി […]
