‘ക്യാര്‍’ ചുഴലിക്കാറ്റ്; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതല്‍ നിര്‍ദേശം
മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന അതിശക്ത ‘ക്യാർ’ ചുഴലിക്കാറ്റ് (മണിക്കൂറിൽ 170 കിലോമീറ്റർ വരെ കാറ്റിൻറെ പരമാവധി വേഗതയുള്ള ചുഴലിക്കാറ്റ്) മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 2019 ഒക്ടോബർ 26 ന് പകൽ 16.6°N അക്ഷാംശത്തിലും 70.5°E രേഖാംശത്തിലുമായി മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തിൽ നിന്ന് 300 കിമീ ദൂരത്തിലും തെക്കുപടിഞ്ഞാറൻ മുംബയിൽ നിന്ന് 370 കിമീ ദൂരത്തിലും ഒമാനിലെ […]