വ്യാപാരിവ്യവസായി ഏകോപന സമിതി കടമുടക്കി പണിമുടക്കുന്നു

  • 12th October 2020
  • 0 Comments

കോഴിക്കോട് ജില്ലയിലെ വ്യാപാരികള്‍ 15.10.2020 കടമുടക്കി പണിമുടക്കുന്നു.8.10.2020ന് ജില്ലയിലെ യുവവ്യാപാരികള്‍ കലക്ടറേറ്റിന്റെ മുമ്പില്‍ നിരാഹാരസമരം നടത്തുകയും കലക്ടറ് യോഗം വിളിച്ച് കച്ചവടക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുത്തതിനെ തുടര്‍ന്ന് നിരാഹാര സമരം നിര്‍ത്തിവെച്ചു. തീരുമാനങ്ങള്‍ക്ക് എതിരായി കഴിഞ്ഞ ശനിയാഴ്ച്ച കടകള്‍ പൂട്ടിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച ജില്ലാഭാരവാഹികളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പോലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച്ച ജില്ലയിലെ മുഴുവന്‍ വ്യാപാരികളും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കടകളും ഹോട്ടലുകളും അടച്ചിട്ട് പണിമുടക്കുന്നത്.

error: Protected Content !!