ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്, കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്. ‘തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. അതില്‍ കൂടുതല്‍ ദുഃഖിക്കുന്നതിലോ സന്തോഷിക്കുന്നതിലോ പ്രസക്തിയില്ല. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നല്ലരീതിയില്‍ നടന്നിരുന്നു. തോല്‍വി സ്വഭാവികമായും പരിശോധിക്കപ്പെടും. യുഡിഎഫ് പോലും ഇത്ര വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന സമീപനം ശരിയല്ല. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ജോ ജോസഫ്.’ കെ വി തോമസ് പറഞ്ഞു. ചെറിയ മാര്‍ജിന് എല്‍ഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചിരുന്നത്. […]