GLOBAL International Kerala kerala

കുവൈത്ത് ദുരന്തം; ചികിത്സയിലുള്ള 14 മലയാളികളുടെ അപകടനില തരണം ചെയ്തു; 4 പേരുടെ സംസ്‌കാരം ഇന്ന്

  • 15th June 2024
  • 0 Comments

കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരം. പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഇവര്‍ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് […]

Kerala kerala

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിലെത്തും

  • 14th June 2024
  • 0 Comments

തിരുവനന്തപുരം: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30 ഓടേ കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് 23 മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയില്‍ എത്തും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും. ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹം പിന്നീട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വിദേശകാര്യ […]

GLOBAL International

കുവൈത്ത് തീപിടിത്തം; മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും

  • 13th June 2024
  • 0 Comments

കിവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീരത്തി വര്‍ധന്‍ സിങ് പറഞ്ഞു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു.

error: Protected Content !!