കുവൈറ്റ് ദുരന്തം: കുടുംബത്തിനു മതിയായ സഹായം നല്‍കണം
കാപ്പാട് :കുവൈറ്റ് അഗ്‌നി ദുരന്തത്തില്‍ മരണപെട്ട പ്രവാസി മലയാളികളുടെ കുടുംബത്തിനു കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമാണെന്നും കുടുംബത്തിന് മതിയായ സഹായം നല്‍കണമെന്നുപന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നഅനുസ്മരണ യോഗത്തില്‍ ആവശ്യപ്പെട്ടു. ദുരന്തം നടന്ന ഉടനെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തക്ക സമയത്തു ഇടപെട്ടതും മൃതദേഹം യുദ്ധകാല അടിസ്ഥാനത്തില്‍ സ്വദേശത്തു എത്തിക്കുന്നതിനും പരിക്ക് പറ്റിയ വര്‍ക്ക് ഉയര്‍ന്ന ചികിത്സ നല്‍കുകയും ചെയ്ത കുവൈറ്റ് ഭരണാധികാരികള്‍ നടത്തിയസേവനത്തെ അഭിനന്ദിച്ചു. നമ്മെ വിട്ടു […]