News

കുവൈറ്റില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍പുരക്കല്‍ പ്രഭാകരന്‍ പൂവത്തൂര്‍ (68) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ലാന്‍ഡ്രി ജീവനക്കാരനായിരുന്നു. ഇതോടെ കുവൈറ്റില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 47 ആയി.

error: Protected Content !!