കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ ദേശീയപാതയിലെ വിള്ളൽ; സിമന്‍റ് പൂശി ഓട്ടയടച്ച് കരാര്‍ കമ്പനി
കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ ദേശീയപാതയിലെ വിള്ളലില്‍ സിമന്‍റ് പൂശി ഓട്ടയടച്ച് കരാര്‍ കമ്പനി. പ്രശ്നത്തിന് താത്കാലിക പരിഹാരമല്ല വേണ്ടതെന്നും കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ബലപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ദേശീയ പാതാ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. കരാര്‍ കമ്പനിയായ കെഎംസിയുടെ ജീവനക്കാരാണ് ഇന്നലെ രാത്രിയോടെ വിള്ളലില്‍ സിമന്‍റ് പൂശി ഓട്ടയടച്ചത്. മഴപെയ്ത് വിള്ളല്‍ വലുതാവാതിരിക്കാന്‍ ടാര്‍പ്പോളിന്‍ വിരിക്കുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് പാലക്കാടു നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം 300 മീറ്റര്‍ നീളത്തില്‍ […]

