കുതിരവട്ടത്തു നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി വേങ്ങരയിൽ പിടിയിൽ;പൂനം ദേവി ചാടിയത് വെന്റിലേറ്ററിന്റെ ഗ്രിൽ തകർത്ത്
കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലപാതക കേസിലെ പ്രതി പിടിയിൽ.മലപ്പുറം വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്.ഇവർ 7.30 ന് കോഴിക്കോട് നിന്ന് ബസ് കയറി വേങ്ങരയിൽ ഇറങ്ങുകയായിരുന്നു.12.30ഓടെയാണ് കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്തുകടന്നത്.ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ഫോറൻസിക് വാർഡ് അഞ്ചാം നമ്പരിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം 31നാണ് കാമുകനുമായി ചേർന്ന് ഇവർ ഭർത്താവിനെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം ഇവർ മഞ്ചേരി മെഡിക്കൽ കോളജിൽ […]
