കുത്തബ് മിനാറിന്റെ പേര് ‘വിഷണു സ്തംഭ്’ എന്ന് മാറ്റണം; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
കുത്തബ് മിനാറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭ്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മഹാകാല്‍ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കുത്തബ് മിനാറിന് മുന്നില്‍ തന്നെയാണ് ഇവര്‍ പ്രതിഷേധം നടത്തിയത്. മഹാകാള്‍ മാനവ് സേവ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഹനുമാന്‍ ചാലിസയും ചൊല്ലിയുമാണ് കുത്തബ് മിനാറില്‍ പ്രകടനം നടത്തിയത്. ഇവര്‍ക്കൊപ്പം മറ്റ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും അണി […]
