കെയുഎസ്ടിയു ഏക ദിന ശില്പശാല
കോഴിക്കോട് : കെയുഎസ്ടിയു കോഴിക്കോട് ജില്ലാ ഏക ദിന ശില്പശാല നടന്നു. കെയുഎസ്ടിയു ജില്ല സെക്രട്ടറി വേണു കക്കട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ നടന്ന പരിപാടിയിൽ തെഴിലാളികൾക്ക് വേണ്ടിയുള്ള ഇ.എസ്.ഐ ആനുകൂല്യങ്ങളെ കുറിച്ച് ഫീൽഡ് ഓഫീസർ കൃഷണപ്രസാദ് ക്ലാസെടുത്തു. ചടങ്ങിൽ ഉണ്ണികൃഷ്ണൻ മണ്ണാംപൊയിൽ , ക്ഷീരസാഗർ ബാലൻ എന്നിവർ പ്രസംഗിച്ചു.