Kerala News

നടി ഖുശ്ബു സുന്ദർ അറസ്റ്റിൽ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബിജെപി നേതാവ് ഖുശ്ബു സുന്ദറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തു വെച്ച്‌ വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും സമരത്തിൽ പങ്കെടുക്കുന്നതിനായി ചിദംബരത്തേക്ക് പുറപ്പെട്ടത്. ഖുശ്ബുവിനേയും പ്രവർത്തകരേയും തടഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകളുടെ അഭിമാനം കാക്കാൻ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു […]

Kerala News Trending

മാനസിക വളര്‍ച്ചിയില്ലാത്ത പാര്‍ട്ടിയെന്ന പരാമര്‍ശത്തില്‍ ഖുശ്ബുവിന്റെ മാപ്പ് സ്വീകരിക്കില്ലെന്ന് ‘ഭിന്നശേഷിക്കാരുടെ സംഘടന

  • 15th October 2020
  • 0 Comments

ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് മാനസിക വളര്‍ച്ചയില്ലാത്തവരുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞുകൊണ്ടുള്ള നടി ഖുശ്ബുവിന്റെ പ്രസ്താവന വിവാദമായിരുന്നു.ഇതിന് പിന്നാലെ ക്ഷമാപണവുമായി ഖുശ്ബു രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയുമാണെന്നായിരുന്നു ഖുശ്ബു പറഞ്ഞത്. മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവരെ അപമാനിക്കുന്ന പ്രസ്താവനയാണ് ഖുശ്ബു നടത്തിയതെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ഭിന്നശേഷിക്കാരുടെ സംഘടനകള്‍ രംഗത്തെത്തുകയും പ്രസ്താവനക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രസ്താവനക്കെതിരെ 50 ഓളം പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് ക്ഷമ […]

error: Protected Content !!