വനംവകുപ്പ് ജീവനക്കാരുമായി ഉണ്ടായ ഉന്തും തള്ളും;മാനന്തവാടി നഗരസഭാ കൗൺസിലർക്കെതിരെ കേസ്;ഇന്നും കടുവയുടെ കാൽപ്പാടുകൾ
വയനാട് കുറുക്കന്‍മൂലയിലെ നാട്ടിലിറങ്ങിയ കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ വനം വകുപ്പ് ജീവനക്കാരുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസ്. കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെയാണ്ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി . ജീവനക്കാരെ മര്‍ദ്ദിച്ചു, ഔദ്യോഗിക ജോലിക്ക് തടസ്സമുണ്ടായി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഗാര്‍ഡന്‍ നരേന്ദ്ര ബാബു ആണ് പരാതി നല്‍കിയത്. തര്‍ക്കത്തിനിടെ വനംവകുപ്പ് ജീവനക്കാരന്‍ […]