കുപ്പിവെള്ളത്തിന്റെ വില കുത്തനെ കുറച്ചു; സര്‍ക്കാര്‍ ഉത്തരവിറക്കി
കുപ്പിവെള്ളത്തിന് സംസ്ഥാനത്ത് വില കുത്തനെ കുറച്ചു. ഇനി മുതല്‍ കുപ്പിവെള്ളം വാങ്ങാന്‍ 13 രൂപ നല്‍കിയാല്‍ മതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിജ്ഞാപനം ഉടന്‍ ഇറക്കും. ഇരുപത് രൂപയാണ് നിലവില്‍ ഒരു കുപ്പി വെള്ളത്തിന്. എട്ട് രൂപയ്ക്ക് ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ വില നിശ്ചയിച്ചത്. വില നിയന്ത്രണത്തോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ […]
