ജനകീയതയില്‍ മുന്‍പന്തിയിലാണ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍
ജനകീയതയില്‍ തലയെടുപ്പോടെ ശ്രദ്ധേയമാവുകയാണ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍. കൊവിഡ് സമയത്ത് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഊണ് വിളമ്പിയത്. ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകൂടിയാണിത്. 350 ല്‍ അധികം ആളുകളാണ് ദിവസവും ഇവിടുന്ന് ഭക്ഷണം കഴിക്കുന്നത്. 20 രൂപക്ക് ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി തുടങ്ങിയ വിഭവങ്ങളാണ് നല്‍കുന്നത്. വയറും നിറയും കാശും ലാഭിക്കാം എന്നതാണ് പ്രത്യേകത. പുറമെ […]
