കുന്ദമംഗലം മണ്ഡലത്തില്‍ 34 തദ്ദേശ റോഡുകളുടെ പ്രവൃത്തി ആരംഭിക്കാന്‍ നടപടിയായി
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ആറ്ഗ്രാമപപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട 34 റോഡുകളുടെ പ്രവൃത്തി സെപ്തംബര്‍ 5 മുതല്‍ 9 വരെയുള്ള തിയതികളില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സെപ്തംബര്‍ 4 വെള്ളിയാഴ്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ത്രിവേണി എളാംകുന്നുമ്മല്‍ റോഡ്, നെച്ചൂളി പുത്തലത്ത് കെ.പി കോളനി ചോയിപറമ്പ റോഡ്, അരയങ്കോട് സൗത്ത് അരയങ്കോട് റോഡ്, കൊന്നാരയില്‍താഴം പാറക്കണ്ടി റോഡ്, കല്ലില്‍പുറം നാരകശ്ശേരി റോഡ്, നായര്‍കുഴി നറുക്കുംപൊയില്‍ തേവര്‍വട്ടം റോഡ്, ആയഞ്ചേറ്റുമുക്ക് കോരഞ്ചാല്‍ റോഡ്, കോട്ടോല്‍ത്താഴം കോട്ടക്കുന്ന് റോഡ് എന്നിവയുടേയും […]
