സൈക്കിൾ വാങ്ങാൻ കരുതി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി രണ്ടാം ക്ലാസുകാരി
മാവൂർ : ഒരു സൈക്കിൾ സ്വന്തമാക്കുകയെന്നത് അഷിമ സുരേഷെന്ന രണ്ടാം ക്ലാസുകാരിയുടെ ഏറെ നാളായി കാത്തു സൂക്ഷിച്ച സ്വപ്നമായിരുന്നു. തനിക്കു കിട്ടിയ കൈനീട്ടങ്ങളെല്ലാം സ്വരുക്കൂട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ഈ കൊച്ചു മിടുക്കി തന്റെ ആഗ്രഹം മാറ്റിവെച്ചത് വലിയൊരു സന്ദേശം നാടിന് നൽകുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകാനുള്ള അവളുടെ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ എം.എൽ.എയുടെ കയ്യിൽ തന്നെ അതേൽപ്പിക്കണമെന്നാണ് അവൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്. മാവൂർ ജി.എം.യു.പി സ്കൂളിലെ ഈ […]