Kerala News

എസ്എസ്എൽസി പരീക്ഷയിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം

കുന്ദമംഗലം: എസ്എസ്എൽസി പരീക്ഷയിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിന് മിന്നും വിജയം. കുന്ദമംഗലം ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടിയത് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലാണ്. ആകെ പരീക്ഷ എഴുതിയ 646 വിദ്യാർത്ഥികളിൽ 645 പേരും ഉപരിപഠനത്തിന് അർഹരായി. 93 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് ഏറെ ശ്രദ്ധ നേടി. ഒരു വർഷം നീണ്ടുനിന്ന ചിട്ടയാർന്ന പഠന പ്രവർത്തനങ്ങളാണ് ഈ വിജയത്തിലേക്ക് സ്കൂളിന് എത്തിച്ചതെന്ന് ഹെഡ് മാസ്റ്റർ ദീപു അറിയിച്ചു. മികച്ച വിജയം […]

error: Protected Content !!