കുന്ദമംഗലത്തെ ഭാരത് ഹോട്ടലിന്റെ അടുക്കളയിൽ തീപിടുത്തം
കുന്ദമംഗലം: കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം നാഷണൽ ഹൈവയിലുള്ള ഭാരത് ഹോട്ടലിന്റെ അടുക്കളയിൽ തീപിടുത്തം. ഗ്യാസ് സിലിണ്ടറിന്റെ ലീക്കാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുക്കള ഭാഗികമായി കത്തിനശിച്ചു. പ്രദേശത്തെ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും കഠിന പരിശ്രമത്തെ തുടർന്നാണ് തീയണക്കാനായത്. വെള്ളിമാട്കുന്ന് ഫയർ ഓഫീസർ ബാബുവിൻറെ നേതൃത്വത്തിലുള്ള സംഘവും മുക്കം, നരിക്കുനി സെന്ററിൽ നിന്നും ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തു എത്തിയിരുന്നു.