കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ സ്‌നേഹവിരുന്ന് നല്‍കി
കുന്ദമംഗലം പഞ്ചായത്തിലെ 2015-20 സമയത്തെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും കുന്ദമംഗലം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌നേഹ വിരുന്ന് നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പഞ്ചായത്തില്‍ നടത്തിയ മികച്ച സേവനങ്ങള്‍ക്കുള്ള ആദരമായാണ് വിരുന്ന് സംഘടിപ്പിച്ചത്. ആനപ്പാറ പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരേയും പൊന്നാട അണിയിക്കുകയും അവര്‍ക്ക് സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സീനിയര്‍ ഡോക്ടര്‍ ഹസീന പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ […]