കുരുന്നുകളുടെ കലാപ്രകടന വേദിയായി ഹെവൻസ് പ്രീ സ്കൂൾ കുന്ദമംഗലം ആർട്സ് ഫെസ്റ്റ്
കുന്ദമംഗലം: കുട്ടിക്കൂട്ടുകാരുടെ കലാ പ്രകടന വേദിയായി ഹെവൻസ് പ്രീ സ്കൂൾ കുന്ദമംഗലം ആർട്സ് ഫെസ്റ്റ്. ആടിയും പാടിയും കഥ പറഞ്ഞു ആശങ്കകളേതും കുട്ടികൾ വേദിയിൽ നിറഞ്ഞു നിന്നു. ഖുർ ആൻ പരായണം, ആംഗ്യപ്പാട്ട്, ഇസ്ലാമിക ഗാനം, കഥ പറയൽ, കവിത, അറബിക് ആൽഫബറ്റ് സോംങ്, ചിത്ര രചന, ക്വിസ് മത്സരം അങ്ങനെ എല്ലാ മത്സരവിഭാഗങ്ങളിലും കുരുന്നുകൾ കഴിവുതെളിയിച്ചു. ഡിസംബർ 17 ന് നടക്കാനിരിക്കുന്ന ഹെവൻസ് പ്രീ സ്കൂൾ മേഖലാ ഫെസ്റ്റിന് മുന്നോടിയായാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്. […]