കുന്ദമംഗലം ഗവ. കോളജ് നവീകരിച്ച ഓഫീസ് സംവിധാനം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

18 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കുന്ദമംഗലം ഗവ. കോളേജ് പ്രിൻസിപ്പൽ റൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം പി.ടി.എ റഹിം എം.എൽ.എ നിർവ്വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, പ്രിൻസിപ്പൽ ഡോ. കെ മുഹമ്മദ് നൗഫൽ, പി.ടി.എ വൈസ് പ്രസിഡണ്ട് സേതുമാധവൻ, ഇംഗ്ലീഷ് വിഭാഗം മേധാവി വി.പി ബഷീർ, വാണിജ്യ വിഭാഗം മേധാവി പി.വി രഘുദാസ്, ഓഫീസ് സൂപ്രണ്ട് നിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Local

കുന്ദമംഗലം ഗവണ്‍മെന്റ് കോളേജ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്ദമംഗലം; കുന്നമംഗലം ഗവണ്‍മെന്റ് കോളേജില്‍ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം MLA നിര്‍വ്വഹിച്ചു. രണ്ട് ലക്ഷം രൂപ ചിലവില്‍ രക്ഷാകര്‍ത്തൃസമിതി ആണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്, പ്രൊ.ബഷീര്‍, ഡോ. സുപ്രഭ, ഡോ. ജെയ്ന്‍ ജോണ്‍, ഷാജി ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സജി സ്റ്റീഫന്‍ സ്വാഗതവും ഡോ. നൗഫല്‍ നന്ദിയും പറഞ്ഞു.

Local

കുന്ദമംഗലം ഗവ. കോളജിന് കോംപൗണ്ട് വാള്‍ , 2.5 കോടി രൂപയുടെ ഭരണാനുമതി;പി.ടി.എ റഹീം

  • 27th September 2019
  • 0 Comments

കുന്ദമംഗലം ഗവ. കോളജിന് കോംപൗണ്ട് വാള്‍ നിര്‍മ്മിക്കാന്‍ 2.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.          ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ 5 ഏക്കര്‍ 10 സെന്റ് സ്ഥലത്താണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചുവരുന്നത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ […]

Local

ക്യാമ്പസ് ഇലക്ഷന്‍; ഐഎച്ചആര്‍ഡിയിലും കുന്ദമംഗലം ഗവ കോളേജിലും എസ്എഫ്‌ഐ കൊടുവള്ളി ഗവ.കോളേജില്‍ യുഡിഎസ്എഫിന് അട്ടിമറി വിജയം

  • 5th September 2019
  • 0 Comments

കുന്ദമംഗലം: ക്യാമ്പസ് ഇലക്ഷനില്‍ ഒരേ പോലെ നേട്ടം കൊയ്ത് എസ്എഫ്‌ഐയും കെഎസ്‌യു,എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫും. കുന്ദമംഗലം ഗവണ്‍മെന്റെ കോളേജില്‍ 14 ല്‍ 13 സീറ്റും നേടി എസ്എഫ്‌ഐ ആധിപത്യം പുലര്‍ത്തി. ഒരു സീറ്റ് തുല്യമായതിനെത്തുടര്‍ന്ന് റീപോളിങ് നടക്കും. ചെയര്‍മാനായി അജയ്യും ജനറല്‍ സെക്രട്ടറിയായി അയനയും വൈസ് ചെയര്‍മാനായി അലീനയും ജോയിന്റ് സെക്രട്ടറിയായി ആദിത്യയും തെരഞ്ഞെടുക്കപ്പെട്ടു. താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ പിജി റെപ്രസെന്റേറ്റീവ് ഒഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. കൊടുവള്ളി ഗവണ്‍മെന്റെ കോളേജ് എസ്എഫ്‌ഐ യില്‍ നിന്ന് […]

error: Protected Content !!