പ്രതിയെ പിടികൂടിയിട്ടും ഭീതി വിട്ടൊഴിയാതെ കുടുംബം; വീട്ടിലെത്തി ആശ്വാസിപ്പിച്ച് കുന്ദമംഗലം സി ഐ യൂസഫ് നടുത്തറമ്മൽ
വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ പിടികൂടിയിട്ടും ഭീതിയിൽ കഴിയുന്ന കുടുംബത്തിനെ വീട്ടിലെത്തി ആശ്വാസിപ്പിച്ച് കുന്ദമംഗലം സി ഐ യൂസ്ഫ് നടുത്തറമ്മൽ.മദ്റസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടുമായ യു അഷ്റഫ് സഖാഫിയെ 2022 ഡിസംബർ ഏഴിനാണ് അയൽവാസിയായിരുന്ന മുഹമ്മദ് ഷമീർ വെട്ടി പരുക്കേൽപ്പിച്ചത്.കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്.അറസ്റ്റിലായ പ്രതി ഇപ്പോളും റിമാന്റിലാണ്. തിരിച്ചു വന്നാൽ വീണ്ടും ഇയാൾ അക്രമം നടത്തുമോ എന്ന സംശയത്തിലാണ് അഷ്‌റഫ് സഖാഫിയും കുടുംബവും […]
