എറണാകുളത്ത് എല്‍.ഡി.എഫിന് ഭീഷണിയായി അപരന്‍
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ എറണാകുളത്ത് എല്‍.ഡി.എഫിന് ഭീഷണിയായി അപരന്റെ വോട്ട് നേട്ടം. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയിക്കാണ് അപരന്റെ ഭീഷണി. ഒടുവില്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ അപരന്‍ മനു കെ.എം 1684 വോട്ടുകള്‍ നേടി. 136 പോളിംഗ് ബുത്തുകളില്‍ 85 സ്ഥലങ്ങളിലെ വോട്ട് എണ്ണിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് 26401 വോട്ടുകള്‍ ആണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു […]
