Local

കൃഷി ഓഫീസര്‍ ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പ്രതിഷേധാര്‍ഹം: വെല്‍ഫെയര്‍ പാര്‍ട്ടി

കുന്നമംഗലം : കുന്നമംഗലം ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ കൃഷി ഓഫീസര്‍ ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ഏഴ് മാസത്തോളം ഇവിടെ സ്ഥിരമായി കൃഷി ഓഫീസര്‍ ഇല്ല. കാലവര്‍ഷം ശക്തമായ ഈ സമയത്ത് കര്‍ഷകരും സാധാരണക്കാരും കൃഷി ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ്. അധികാരികള്‍ എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. […]

error: Protected Content !!