News

വാളയാര്‍ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ 100 മണിക്കൂര്‍ സമരം

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ 100 മണിക്കൂര്‍ സമരം. അമ്മയ്ക്കു പോലും അന്വേഷണത്തില്‍ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്. അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സര്‍ക്കാാര്‍ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ തയ്യാറല്ല’ എന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. വിഷയത്തില്‍ യുഡിഎഫും പ്രക്ഷോഭത്തിനൊരുങ്ങുന്നുണ്ട്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടികളുടെ വീട് ഇന്ന് സന്ദര്‍ശിക്കും.

error: Protected Content !!