സഹപ്രവർത്തകന്റെ ചികിത്സ ചെലവിലേക്കായി കാരുണ്യ യാത്ര നടത്താനൊരുങ്ങി കുന്ദമംഗലം ഓട്ടോ തൊഴിലാളികൾ
ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് പുന്നക്കൽ പതിമംഗലം (45) ത്തിന്റെ ചികിത്സ ചെലവിലേക്ക് സഹായസഹകരണവുമായി കുന്ദമംഗലം ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്ത്. ഒരു ദിവസത്തെ ഓട്ടം സഹപ്രവർത്തകന് വേണ്ടി മാറ്റി വെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കാരുണ്യ യാത്ര നവംബർ 14 തിങ്കളാഴ്ച നടത്തും. കുന്ദമംഗലത്തെ മുന്നൂറോളം വരുന്ന ഓട്ടോ ജീവനക്കാരാണ് ഇതിനായി ഒത്തൊരുമിച്ചു നിന്ന് കൈകോർക്കുന്നത്. വലിയ തുകയൊന്നും നൽകാൻ ആയില്ലെങ്കിലും തങ്ങളുടെ കഴിയുന്ന പരമാവധി ഓട്ടം ഓടി സിദ്ദീഖിന്റെ കുടുംബത്തെ സഹായിക്കുക എന്നതാണ് […]
