കമറുദ്ദീന്‍ രാജി വെക്കില്ല, എതിരെ പാര്‍ട്ടി നടപടിയുമില്ല; നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പണം തിരിച്ചുകൊടുക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് നടപടി നിയമപരമായി നിലനില്‍ക്കാത്തത് ആണ്. വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കില്‍ അതില്‍ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം. എന്ത് അന്വേഷണമാണ് നടന്നതെന്ന അതിശയവും കുഞ്ഞാലിക്കുട്ടി പങ്കുവച്ചു. കമറുദ്ദിന്റെ അറസ്റ്റിന് […]

