ഇപി ജയരാജൻ വിവാദത്തിൽ ലീഗിൽ ഭിന്നത;സിപിഎമ്മിൻറെ ആഭ്യന്തര വിഷയമെന്ന നിലപാട് കുഞ്ഞാലിക്കുട്ടി തിരുത്തും
മലപ്പുറം:ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത.സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികാരണത്തോട് വിയോജിച്ചു നേതാക്കൾ രംഗത്തെത്തി.ജയരാജൻ വിഷയത്തിൽ ഇടപെടില്ല എന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.അനീതിക്കെതിരെ മിണ്ടണമെന്ന് കെപിഎ മജീദ് വ്യക്തമാക്കി.പികെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു .ഈ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്തും. അതേസമയം കേരളത്തിലെ വിവാദം പിബി അജണ്ടയിൽ ഇല്ലെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി.പിബിയിൽ ആരെങ്കിലും ഉന്നയിച്ചാൽ ചർച്ചയെന്നും നേതൃത്വം സൂചന നൽകി. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ […]