ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്; സർക്കാരിന്റേത് നാണംകെട്ട നടപടിയെന്ന് പി. കെ കുഞ്ഞാലിക്കുട്ടി

  • 18th November 2020
  • 0 Comments

മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം.പി. സർക്കാരിന്റേത് നാണംകെട്ട നടപടിയെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല കേസുകളിലും പ്രതിക്കൂട്ടിലായ സർക്കാർ അറസ്റ്റ് നാടകം നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. അറസ്റ്റ് നീക്കത്തെക്കുറിച്ച് നേരത്തേ വിവരമുണ്ടായിരുന്നു. സിപിഐഎം നേതാക്കൾ യോഗം ചേർന്ന് കൂടിയാലോചിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയത്. എൽഡിഎഫ് കൺവീനർ നേരത്തേ പറഞ്ഞതുപോലെ ലിസ്റ്റിട്ടാണ് അറസ്റ്റ് നടപടി. അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും […]

Kerala News

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു

  • 6th September 2020
  • 0 Comments

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നേരത്തെ അദ്ദേഹത്തിന്റെ ചുമതലയായ ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. പാണക്കാട് ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയ സന്ദർഭങ്ങളിൽ പാര്‍ട്ടിക്കും മുന്നണിക്കും വിജയം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് […]

Kerala

രണ്ടായിരം പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറി പി കെ കുഞ്ഞാലിക്കുട്ടി എം പി

  • 28th July 2020
  • 0 Comments

മലപ്പുറം: ജില്ലയുടെ പലഭാഗത്തും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, വൈറസ് പരിശോധന നടത്തുന്നതിനും ക്വാറന്റൈൻ സെന്ററുകളിലും ഹോസ്പിറ്റലുകളിലും ഉപയോഗിക്കുന്നതിനുമായി രണ്ടായിരം പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറി പി കെ കുഞ്ഞാലിക്കുട്ടി എം പി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍, വള്ളിക്കുന്ന് മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പി പി ഇ കിറ്റുകൾ കൈമാറിയത്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനും കൂടുതല്‍ മേഖലയിലേക്ക് രോഗം പടരുന്നതിലുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുമായി […]

error: Protected Content !!