കുണ്ടറ പീഡനപരാതിയില്‍ എകെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്; മന്ത്രി പറഞ്ഞത് ‘നല്ല രീതിയില്‍ പരിഹരിക്കണ’മെന്ന്
കുണ്ടറയില്‍ പീഡനാരോപണം ഉന്നയിച്ച യുവതിയെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പ് ശ്രമം നടത്തിയ സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ്. മന്ത്രിക്കെതിരെ കേസ് എടുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. മന്ത്രി പീഡനപരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ‘നല്ല രീതിയില്‍ പരിഹരിക്കണം’ എന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമര്‍ശമോ മന്ത്രിയുടെ സംഭാഷണത്തിലില്ലെന്നും പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് ലീഗ് നേതാവ് ഫസല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. […]