”തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ”; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം. .’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമര്‍ശനം ഉയര്‍ന്നത്. നടന്‍ കുഞ്ചാക്കോ ബോബനെതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണമുണ്ട്. ചിത്രം ബഹിഷ്‌കരിക്കാനും ഇടത് നേതാക്കളുടെ ആഹ്വാനമുണ്ട്. അതേസമയം, സിനിമയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ വിടി ബല്‍റാം രംഗത്തെത്തി. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ […]


