മലയാള സിനിമയിലെ ചോക്ലേറ്റ് ബോയ് കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാൾ
നടന്‍ കുഞ്ചാക്കോ ബോബന് ഇന്ന് നാല്പത്തിയൊമ്പാതാം ജന്മദിനം. അനിയത്തിപ്രാവ് എന്ന സിനിമിലൂടെ ചോക്ലേറ്റ് ബോയിയായി എത്തിയ ചാക്കോച്ചന്‍ പ്രണയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. ഇപ്പോള്‍ മിനിമം ഗ്യാരണ്ടിയുള്ള ചുരുക്കം നടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. 1997 മാർച്ച് 24നാണ് അനിയത്തി പ്രാവിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ മലയാള സിനിമയിൽ രംഗപ്രവേശനം ചെയ്തത്. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ചാക്കോച്ചന്റെ തുടക്കമെങ്കിലും അനിയത്തിപ്രാവ് കരിയറിൽ […]

