Local

കുന്ദമംഗലത്ത് പുലിയെ കണ്ടതായി വെളിപ്പെടുത്തല്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കുന്ദമംഗലം: ഇന്നലെ രാത്രി ഐഐഎം കോമ്പൗണ്ടില്‍ വച്ച് പുലിയെ കണ്ടതായി ടാക്‌സി ഡ്രൈവര്‍. ചേരിഞ്ചാലിലെ രാജേഷാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഐഐഎം പരിസരത്ത് ഓട്ടം കഴിഞ്ഞ് വരുമ്പോള്‍ പുലിയെ കണ്ടത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വിഷയം പോലീസിനെ അറിയിച്ചില്ല എന്നും രാജേഷ് പറയുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

error: Protected Content !!