പൈസയില്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയിട്ടത് വെറുതെ തല്ലിപ്പൊളിച്ചില്ലേ കള്ളന്റെ കുറിപ്പ്
തൃശൂർ കുന്നംകുളത്ത് മൂന്നുകടകളിൽ കള്ളൻ കയറി. ഒരു കടയിൽ നിന്ന് 12000 രൂപയും ഒരു കടയിൽ നിന്ന് 500 രൂപയും മോഷ്ടിച്ചു. എന്നാൽ മൂന്നാമത്തെ കടയുടെ കണ്ണാടി ഡോർ തകർത്ത് അകത്തു കയറിയ കള്ളന് അലമാരയടക്കം ആകെ തപ്പിയിട്ടും അഞ്ച് പൈസ കിട്ടിയില്ല.ഏറെ പണിപ്പെട്ടാണ് ഇയാൾ കണ്ണാടി വാതിൽ തകർത്തത്.ഈ കടയില്‍നിന്നു കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രം. ചില്ലു കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തു കയറിത്. പക്ഷേ, […]