Local

കാര്‍ഷിക പ്രദര്‍ശനവും വിപണന മേളയും ആരംഭിച്ചു

  • 29th November 2019
  • 0 Comments

കുന്ദമംഗലം; കേരള കര്‍ഷക സംഘം കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് കാര്‍ഷിക പ്രദര്‍ശനവും വിപണന മേളയും ആരംഭിച്ചു. കുന്ദമംഗലം ബസ് സ്റ്റാന്റിന് സമീപം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്ങില്‍ നടത്തുന്ന മേള പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മില്‍മ ഡയറി കൃഷി വിജ്ഞാന കേന്ദ്രം, മണാശ്ശേരി അഗ്രി നഴസറി, റെയ്ഡ്‌കോ, എന്‍എംഡിസി, സിഡബ്ല്യുആര്‍ഡിഎം, കൊടിയത്തൂര്‍ എസ്.സ.ിബി, എക്കോ ഷോപ്പ് പെരുവയല്‍, അനര്‍ട്ട്, സുഭിക്ഷ എന്നിവരുടെ സ്റ്റാളുകളാണ് മേളയിലുള്ളത്. മേളയില്‍ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകളും കാര്‍ഷിക ഉപകരണങ്ങളും […]

Local

ലീന വാസുദേവ് കുന്ദമംഗലം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്

കുന്ദമംഗലം: ലീന വാസുദേവിനെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പതാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലീന വാസുദേവിനെ തെരഞ്ഞെടുക്കുകയായിരുന്നു, രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹാളിലാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഈ ഭരണ സമിതിയിലെ ആദ്യ റൗണ്ടില്‍ വികസന കാര്യ ചെയര്‍പേഴ്‌സണായിരുന്നു ലീന വാസുദേവ്. ഇടതുപക്ഷത്തിനായി വി.പി ഷീജയാണ്‌ മത്സരിച്ചത്. 23 മെമ്പര്‍മാരുള്ള പഞ്ചായത്തില്‍ 15 യുഡിഎഫും […]

Kerala

സയനൈഡ് കലർത്തിയ അരിഷ്ടമെടുത്ത് തന്നത് ഷാജു, ഞാനത് സിലിക്ക് കൊടുത്തു; ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ മുഖ്യ പ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചു. ജോളി ജോസഫിന്റെ കാറില്‍ നിന്നും കണ്ടെടുത്ത വെളുത്ത പൊടി സയനൈഡ് തന്നെ. മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധാനാ ഫലം വ്യക്തമാക്കുന്നു. അതേസമയം, സിലിയെ കൊല്ലാൻ സയനൈഡ് കലർത്തിയ അരിഷ്ടം നൽകിയെന്ന് ജോളി കുറ്റസമ്മതം നടത്തി. അലമാരയിൽ നിന്നു അരിഷ്ടമെടുത്ത് നൽകിയത് ഷാജു ആണെന്നും ജോളി പൊലീസിനോട് പറഞ്ഞു. വധത്തിൽ ഷാജുവിനും പങ്കുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലും […]

Kerala Local

അഷ്‌റഫ്‌ കുട്ടായിമ: കുന്ദമംഗലത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

അഷ്‌റഫ്‌ കൂട്ടായ്മ കുന്ദമംഗലം മണ്ഡലം പ്രസിഡന്റായി പാലാവയൽ അഷ്‌റഫിനെയും ജനറൽ സെക്രട്ടറിയായി കായക്കൽ അഷ്‌റഫിനെയും ഖജാൻജിയായി പി പി അഷ്‌റഫ്‌ കാരത്തൂരിനെയും തിരഞ്ഞെടുത്തു. കാരന്തൂർ വ്യപാര ഭവനിൽ നടന്ന ജനറൽ ബോഡിയിൽ ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ മുത്തേടത്ത് സെക്രട്ടറി അഷ്‌റഫ്‌ പത്തറക്കൽ , അഷ്‌റഫ്‌ കെവി, അഷ്‌റഫ്‌ കുടുക്കിൽ, അഷ്‌റഫ്‌ കാരന്തൂർ, അഷ്‌റഫ്‌ വൈഎംആർ സി മറ്റ്‌ ജില്ലാ മണ്ഡലം നേതാക്കളും സംസാരിച്ചു

Local

ക്രാഫ്റ്റ് ബേക്കര്‍ കോഴ്സ് ആരംഭിച്ചു;ഷീ സ്‌കില്‍സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സിയുടെയും അസാപ്പ് (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ക്രാഫ്റ്റ് ബേക്കര്‍ കോഴ്സിന്റെയും ജില്ലാതല ഷീ സ്‌കില്‍സ് പദ്ധതിയുടെയും ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു നിര്‍വഹിച്ചു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്ക് കുട്ടികളെ നോക്കേണ്ട പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. അതിനാല്‍ ഇവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അതിന്റെ തുടക്കമാണ് ഇത്തരം പരിശീലനമെന്നും കലക്ടര്‍ പറഞ്ഞു. പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരമാവധി പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. […]

error: Protected Content !!