Kerala News

ശബരിമല വിഷയം;ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്‌തതെന്ന് കുമ്മനം

  • 3rd February 2021
  • 0 Comments

ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഒത്തുകളിച്ചെന്ന ചെന്നിത്തലയുടെ വാദത്തിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്‌തെന്നാണ് കുമ്മനം രാജശേഖരന്‍ ചോദിച്ചത്. കേരള നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം പോലും യു.ഡി.എഫ് കൊണ്ടുവന്നില്ലെന്നും കുമ്മനം ചോദിച്ചു. ശബരിമല വിഷയത്തില്‍ യു.ഡി.എഫില്‍ നിന്ന് ആരും സമരം ചെയ്തിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് വീണ്ടും ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ നിലപാട് ഇപ്പോഴും വ്യക്തമല്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാല്‍ […]

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് അവസാനിപ്പിക്കുന്നു; ഒത്തുതീര്‍പ്പ് 28 ലക്ഷം രൂപയും മടക്കി നല്‍കിയതിനാല്‍

  • 2nd November 2020
  • 0 Comments

ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ പരാതിക്കാരനായ പി ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതി പിന്‍വലിച്ചു. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിയില്‍ ആരോപിച്ച തുക പൂര്‍ണമായും തിരികെ ലഭിച്ച സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. തുകയുടെ ഭാഗമായ […]

Kerala News

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം

  • 23rd October 2020
  • 0 Comments

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കി പരിഹരിക്കാനാണ് തീരുമാനം. പണം തിരികെ നല്‍കാന്‍ തയാറാണന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. കുമ്മനം രാജശേഖരനും മുന്‍ പി.എ. പ്രവീണും പ്രതിചേര്‍ക്കപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നത്. പരാതിക്കാരാനായആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയതോടെയാണ് പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയുന്നത്. സംഭവം വിവാദമായതോടെ […]

Kerala News

സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

  • 22nd October 2020
  • 0 Comments

ആറന്മുള സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍. കേസുമായി യാതൊരു ബന്ധവുമില്ലെന്നും. പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ടെന്നും കുമ്മനം പറഞ്ഞു. പ്ലാസ്റ്റിക്കിനെതിരായി പ്രകൃതി ദത്ത ഉത്പന്നം നിര്‍മിക്കുന്ന സംരംഭത്തെ മാത്രമാണ് പ്രോത്സാഹിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുത്തപ്പോള്‍ പോലും തന്നോടും ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോഴും നടത്തുന്നു. പരാതിക്കാരനെ ഒരു ഉപകരണമാക്കി മാറ്റിയതാണോ എന്ന്് സംശയം ഉണ്ടെന്നും കുമ്മനം പറഞ്ഞു.

Kerala News

സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം അഞ്ചാം പ്രതി

  • 22nd October 2020
  • 0 Comments

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജേശേഖരനെതിരെ കേസ്. ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ അഞ്ചാം പ്രതിയാണ് കുമ്മനം രാജശേഖരന്‍. കുമ്മനത്തിന്‍റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി.ആറന്മുള പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.പി.സി 406,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്.

error: Protected Content !!