Kerala News

കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥി മരിച്ച സംഭവം;ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് വധഭീഷണിയെന്ന് പരാതി

  • 31st August 2023
  • 0 Comments

കാസർ​ഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ രജിത്തിന്റെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി.ടിന് മുൻവശത്തെത്തി രണ്ടം​ഗ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർ‌ത്ഥി മരിച്ച സംഭവത്തിന്റെ പിറ്റേന്നാണ് ഭീഷണിയുമായി രണ്ടം​ഗ സംഘം വീടിന് മുന്നിലെത്തിയതെന്ന് രഞ്ജിത്തിന്റെ കുടുംബം പറയുന്നു. കുമ്പളയിലെ ഒരു വാടക ക്വാട്ടേഴ്സിലാണ് രഞ്ജിത്തും കുടുംബവും താമസിച്ചുവരുന്നത്.

error: Protected Content !!