കുലുക്കല്ലൂര്‍ സഹകരണസംഘം തട്ടിപ്പ്; ആറ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഐഎം
ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ ക്രെഡിറ്റ് സഹകരണ സംഘം തട്ടിപ്പില്‍ ആറ് നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഐഎം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഏരിയ കമ്മറ്റി ജില്ലാ കമ്മറ്റിയോട് ശുപാര്‍ശ ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗമായ സംഘം പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍, ലോക്കല്‍ കമ്മറ്റി അംഗവും സംഘം ജീവനക്കാരനുമായ മണികണ്ഠന്‍, സംഘം ഓണററി സെക്രട്ടറി ജനാര്‍ദനന്‍ നായര്‍ എന്നിവര്‍ക്ക് എതിരെയാന് നടപടി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ. ഇവര്‍ക്ക് പുറമെ ലോക്കല്‍ സെക്രട്ടറി എം എം വിനോദ് കുമാര്‍, […]
