തൊടുപുഴയിൽ കുടുംബശ്രീ ആനിമേറ്റർമാരുടെ ദ്വിദിന മേഖലാ സംഗമത്തിന് തുടക്കം
കുടുംബശ്രീയുടെ നേതൃത്വത്തിൽ തദ്ദേശീയ ജനതയുടെ വികസനം ലക്ഷ്യമിട്ടുള്ള ആനിമേറ്റർമാരുടെ ദ്വിദിന മേഖലാ സംഗമം തൊടുപുഴ പപ്പൂട്ടി ഹാളിൽ നടന്നു. തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആൻ്റണി സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ് ജി.ഷിബു അധ്യക്ഷത വഹിച്ചു. എസ്.ഐ.എസ്.ഡി പ്രോഗ്രാം ഓഫീസർ ബി. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ മനോജ് ബി. എസ്.മുഖ്യാതിഥിയായിരുന്നു. ട്രൈബൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലേത്ത് […]









