കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തി
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ അഞ്ച് പേരും മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായി ഒലിച്ചു പോയിരുന്നു. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഞ്ച് […]
