ജീവനക്കാരെ സംരക്ഷിക്കുന്നു;കൂട്ട അവധിയില്‍ എഡിഎമ്മിനെതിരെ കെയു ജനീഷ് കുമാര്‍
കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധിയിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിക്കുന്നു എന്ന് ആരോപിച്ച കോന്നി എംഎൽഎ ജനീഷ് കുമാർ .എംഎൽഎയ്ക്ക് ഓഫീസിൽ പരിശോധന നടത്താൻ അധികാരം ഉണ്ടോയെന്ന് എഡിഎം ചോദിച്ചുവെന്നും എംഎൽഎ ആരോപിച്ചു.എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും.ഒരു ചാനലിൽ നിന്ന് പ്രതികരണം തേടിയ ഘട്ടത്തിലാണ് താൻ എഡിഎമ്മിനെ വിളിച്ചത്. അദ്ദേഹത്തോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് അദ്ദേഹം തയ്യാറായില്ല. ജനം ബഹളം വെക്കുന്നതറിഞ്ഞാണ് താൻ താലൂക്ക് […]
