Kerala News

‘എങ്ങിനെയാണ് ആസാദി കശ്മീര്‍ എന്ന് പറയാന്‍ കഴിയുന്നത്? മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ തളളി പറയാത്തതെന്ന് കെ സി വേണുഗോപാല്‍

  • 14th August 2022
  • 0 Comments

കെ ടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. കെ ടി ജലീലിന് എങ്ങനെയാണ് ആസാദി കശ്മീരെന്ന് പറയാന്‍ കഴിയുന്നത്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അദ്ദേഹത്തെ തള്ളി പറയാത്തതെന്നും വേണുഗോപാല്‍ ചോദിച്ചു. ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാന്‍ എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക വര്‍ഷങ്ങളോളം ഉയര്‍ത്തിയിട്ടില്ല. […]

Kerala News

‘ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്’; ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്ന് ഗവര്‍ണര്‍

  • 14th August 2022
  • 0 Comments

കശ്മീര്‍ വിഷയത്തില്‍ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീരിനെ കുറിച്ചുള്ള പരാമര്‍ശം അംഗീകരിക്കാനാവില്ല. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. ഫെയ്സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്നും, നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഇത്തരം പരാമര്‍ശങ്ങള്‍ യാദൃശ്ചികമോ അപ്രതീക്ഷിതമോ ആയി കണക്കാക്കാന്‍ തോന്നുന്നില്ല. ആചോലിച്ച് ഉറപ്പിച്ച് എഴുതിയതായാണ് മനസിലാകുന്നത്. ഏത് തരത്തില്‍ പരാമര്‍ശിച്ചതായാലും സ്വീകരിക്കാന്‍ സാധ്യമല്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലാണെന്നുള്ളത് ഗൗരവതരമാണെന്നും എന്നാല്‍ […]

Kerala News

‘ആസാദ് കാശ്മീര്‍’ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് കെ ടി ജലീല്‍ പിന്‍വലിച്ചു

  • 13th August 2022
  • 0 Comments

തന്റെ ഫേസ് ബുക്ക് പോസ്റ്റിലെ ‘ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍’ തുടങ്ങിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി മുന്‍ മന്ത്രി കെ ടി ജലീല്‍. തന്റെ കാശ്മീര്‍ യാത്രയെക്കുറിച്ച് ജലീല്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക് അധിനവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും, ജമ്മു ആന്റ് കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീരിനെ എന്നും കെ ടി ജലീല്‍ സൂചിപ്പിച്ചത്. ഇത് വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. സി പി എം തന്നെ ഈ പരാമര്‍ശത്തെ തള്ളിക്കളയുകയും കോണ്‍ഗ്രസ് […]

Kerala News

‘ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സി.പി.എം നടത്താറില്ല’; കെ.ടി ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദന്‍

  • 13th August 2022
  • 0 Comments

മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം തള്ളി സിപിഎം നേതാവും മന്ത്രിയുമായ എം വി ഗോവിന്ദന്‍. ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അല്ലാതെ വരുന്നതൊന്നും പാര്‍ട്ടി നിലപാടല്ല. ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കെ ടി ജലീല്‍ എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. […]

Kerala News

ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്ക്; രാജ്യവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് കെ ടി ജലീല്‍ മാപ്പു പറയണമെന്ന് വി.ഡി സതീശന്‍

  • 13th August 2022
  • 0 Comments

പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീരെന്നും, ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച മുന്‍മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജലീലിന്റേത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വ്വമുള്ളതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും സതീശന്‍ പറഞ്ഞു. ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാറില്ല. പാക് അധിനിവേശ കാശ്മീര്‍ […]

Kerala News

ആസാദ് കശ്മീർ എന്നെഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ;അർത്ഥം മനസിലാവാത്തവരോട് സഹതാപം,വിശദീകരണവുമായി കെ.ടി. ജലീൽ

  • 13th August 2022
  • 0 Comments

വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി മുൻ മന്ത്രി കെ ടി ജലീൽ. ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പാക്കധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ ടി ജലീൽ പോസ്റ്റില്‍ പറഞ്ഞിരുന്നു.പരാമർശങ്ങൾക്കെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ […]

Kerala News

പാകിസ്ഥാനോട് ചേർക്കപ്പെട്ട ഭാഗം’ ആസാദ് കാശ്മീർ;കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

  • 12th August 2022
  • 0 Comments

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദത്തിൽ.ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച പോസ്റ്റാണ് വിവാദമായത്.ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീരെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജലീല്‍ പറയുന്നുണ്ട്. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയ മട്ടുണ്ട്. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ […]

News

തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ലാഷ്ബാക്ക് കേരളത്തിലെ ഒരൊറ്റ മുസ്ലിം മത സംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്ത് വരാതിരുന്നതിൻ്റെ കാരണം എന്താണ്?

  • 28th July 2022
  • 0 Comments

മാധ്യമം ദിനപത്രത്തിനെതിരെ ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ ടി ജലീൽ. കൊവിഡ് കാലത്തെ ഭീതിതമായ അവസ്ഥയില്‍ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ താന്‍ വ്യക്തിപരമായി നടത്തിയ ഇടപെടലാണ് ഇപ്പോള്‍ സ്വര്‍ണക്കടത്തിനെ കടത്തിവെട്ടി മുഴച്ചുനില്‍ക്കുന്നതെന്ന് കെ ടി ജലീല്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം… തുള്ളൽ നിന്നല്ലോ,ഇനിയൊരു ഫ്ലാഷ്ബാക്ക് ‘മാധ്യമം’ പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും (കുറ്റ്യാടി സ്കൂൾ ഓഫ് തോട്ട്) തുള്ളിയാൽ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഇപ്പോൾ ഏതാണ്ട് തുള്ളൽ നിന്ന […]

Kerala News

കെടി ജലീലിനെതിരെ മാധ്യമം ദിനപത്രത്തിന്റെ മാനേജ്മെൻറ് മുഖ്യമന്ത്രിക്ക് പരാതി നൽകി;വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

  • 25th July 2022
  • 0 Comments

കെടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മാധ്യമം ദിനപത്രം മാനേജ്മെൻറ്. രാജ്യത്തിന്‍റെ പരമാധികാരത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പരിക്കേൽപ്പിക്കുന്നതാണ് ജലീലിന്‍റെ പ്രവർത്തനമെന്നും ഇതിൽ കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു.ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെടി ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് പരാതി. ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന സുരേഷ് ജലീലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രോട്ടോക്കൾ ലംഘനം നടത്തി കെ.ടി.ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് […]

Kerala News

ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ചു, എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് കെ സുരേന്ദ്രന്‍

  • 22nd July 2022
  • 0 Comments

സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു നിമിഷം പോലും എംഎല്‍എയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു കത്തെഴുതാന്‍ അവകാശമില്ല. വിദേശ കോണ്‍സുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് കെടി ജലീല്‍ ലംഘിച്ചിരിക്കുന്നത്. […]

error: Protected Content !!